ടി പി സെൻകുമാറിനെ ഡിജിപി സ്ഥാനത്തേക്ക് തിരിച്ചെടുക്കണമെന്ന സുപ്രിംകോടതിയുടെ വിധി കിട്ടിയശേഷം സെന്‍കുമാറിന്റെ കാര്യത്തില്‍ നിയമപരമായ നടപടികള്‍ എടുക്കുമെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയൻ. സെൻകുമാറിന് അനുകൂലമായ സുപ്രിംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതി സുപ്രീംകോടതിയാണ്. നമ്മുടെ രാജ്യം നിയമവാഴ്ചയുളള രാജ്യമാണ്. ഭരണരംഗത്തുളള നടപടികള്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നവയുണ്ടാകും. ഭരണരംഗത്തുളളവയില്‍ തന്നെ നിയമപരമായ നടപടികളാണ് കോടതികള്‍ പരിശോധിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. .
കോടതിവിധിയുടെ ചെറിയൊരു ഭാഗം മാത്രമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ പൂര്‍ണ വിധി കൈയില്‍ കിട്ടുമെന്നാണ് കരുതുന്നത്. ഈ വിഷയത്തിൽ പൂർണ വിധി കിട്ടി കഴിഞ്ഞാല്‍ നിയമപരമായി ചെയ്യാന്‍ കഴിയുന്നത് എന്താണോ, അതിന്റെ അടിസ്ഥാനത്തില്‍ ആ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.