മുഖ്യമന്ത്രി ആരാകണമെന്ന് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട: പിണറായി
അടുത്ത മുഖ്യമന്ത്രി ആരാകണം എന്ന വിഷയത്തില്‍ ഇപ്പോള്‍ ചര്‍ച്ച നടത്തേണ്ട ആവശ്യമില്ലെന്ന് സിപിഎം പോളിറ്റ്‌ബ്യൂറോ അംഗം പിണറായി വിജയന്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആര് നയിക്കുമെന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ല. ഭൂരിപക്ഷം കിട്ടുന്ന മുറയ്‌ക്ക് മുഖ്യമന്ത്രി വിഷയത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആര് നയിക്കുമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. സമയമാകുബോള്‍ ഈ കാര്യം പാര്‍ട്ടി ആലോചിക്കും. തുടര്‍ന്നാകും തീരുമാനം കൈക്കൊള്ളുക. മുഖ്യമന്ത്രി ആരെന്ന കാര്യത്തിലും സമയമാകുബോള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്‌തു തീരുമാനിക്കുമെന്നും പിണറായി വ്യക്തമാക്കി.
ജനതാള്‍ ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമാണ്. യുഡിഎഫ് മുന്നണി വിട്ട് പുറത്തുക്ക് വന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. എന്നാല്‍ അവരുടെ പുറകെ പോകാന്‍ താത്പര്യമില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.