പിണറായി അര്‍ജുനനായും ജയരാജന്‍ ശ്രീകൃഷ്ണനായും പോസ്റ്റര്‍ - സിപിഎം വീണ്ടും വിവാദത്തില്‍

Webdunia
വെള്ളി, 8 ജനുവരി 2016 (10:52 IST)
പ്രചാരണ ബോര്‍ഡ് ഒരിക്കല്‍ കൂടി സിപിഎമ്മിനു വിനയാകുന്നു. കണ്ണൂര്‍ അമ്പാടിമുക്കില്‍ സ്ഥാപിച്ച ബോര്‍ഡിലാണ് അര്‍ജുനനായി പിണറായി വിജയനെയും ശ്രീകൃഷ്ണനായി പി ജയരാജനെയും അവതരിപ്പിച്ചിരിക്കുന്നത് .

ബിജെ പി യില്‍ നിന്നും സിപിഎമ്മിലെത്തിയ പ്രവര്‍ത്തകരാണ് ഈ ബോര്‍ഡ് സ്ഥാപിച്ചത് .
കുരുക്ഷേത്രയുദ്ധത്തില്‍ തേരു തെളിക്കുന്ന  ശ്രീകൃഷ്ണനായി ജയരാജനെയും അസ്ത്രം തൊടുക്കാനൊരുങ്ങുന്ന അര്‍ജുനനായി പിണറായി വിജയനെയുമാണ് ചിത്രീകരിച്ചിട്ടുള്ളത്.

സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച ബോര്‍ഡിലും ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചു  നടത്തിയ ഘോഷയാത്രയില്‍  ശ്രീനാരായണ ഗുരുവിനെ കുരിശിലേറ്റുന്ന നിശ്ചല ദൃശ്യം അവതരിപ്പിച്ചതും സിപിഎമ്മിനെ വിവാദത്തില്‍ പെടുത്തിയിരുന്നു.