ചേര്‍ത്തലയില്‍ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 2 നവം‌ബര്‍ 2021 (20:02 IST)
ചേര്‍ത്തലയില്‍ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍. പത്തനംതിട്ട റാന്നി സ്വദേശിനി കാസിയ മേരി ചെറിയാന്‍ (22) ആണ് മരിച്ചത്. സ്വകാര്യ ഫാര്‍മസി കോളേജിലെ ഹോസ്റ്റല്‍ മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചാം വര്‍ഷ ഫാംഡി വിദ്യാര്‍ത്ഥിനിയാണ്. അപസ്മാര സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. 
 
ഇന്നലെ രാത്രി കൂട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിച്ച് കിടക്കുകയായിരുന്നു. രാവിലെയാണ് മരണപ്പെട്ടതായി കണ്ടെത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article