ജിഷയുടെ അമ്മ ചികിത്സയില്‍ കഴിയുന്ന ആശുപത്രി വാര്‍ഡില്‍ എ സി നല്‍കി സുരേഷ് ഗോപി

Webdunia
ശനി, 7 മെയ് 2016 (12:05 IST)
ജിഷയുടെ അമ്മ രാജേശ്വരി ചികിത്സയില്‍ കഴിയുന്ന പെരുമ്പാവൂര്‍ ആശുപത്രിയിലെ കാസിക് വാര്‍ഡില്‍ നടനും രാജ്യസഭാ എം പിയുമായ സുരേഷ് ഗോപി എ സി നല്‍കി. ഇന്നലെയാണ് ജിഷയുടെ അമ്മയെ സന്ദര്‍ശിക്കാന്‍ സുരേഷ് ഗോപി ആശുപതിയില്‍ എത്തിയത്.  
 
ആശുപത്രി വാര്‍ഡിലെ അസഹനീയമായ ചൂട് കാരണം ഒരു എ സി നല്‍കാമെന്ന് സുരേഷ് ഗോപി ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നു. വാഗ്ദാനം നല്‍കി ഇരുപത്തിനാലു മണിക്കൂറിനകം തന്നെ ഒന്നര ടണ്‍ കപ്പാസിറ്റിയുള്ള എ സി ആശുപത്രിയില്‍ സ്ഥാപിക്കുകയും ചെയ്തു. ബി ജെ പി പ്രവര്‍ത്തകരാണ് എ സി ആശുപത്രിയിലെത്തി സ്ഥാപിച്ചത്.
 
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വി ഐ പികളടക്കം നിരവധി പേര്‍ ആശുപത്രിയിലെത്തി ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചിരുന്നു. അവരുടെ ആരോഗ്യനില കണക്കിലെടുത്ത് കഴിവതും സന്ദര്‍ശനം ഒഴിവാക്കണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article