ജിഷ തന്റെ ചോരയാണ്, അവളെ കൊലയ്ക്ക് കൊടുക്കാന്‍ തനിക്കാവില്ല, തങ്ങളുടെ കുടുംബത്തെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നു : ജിഷയുടെ സഹോദരി ദീപ

Webdunia
ഞായര്‍, 8 മെയ് 2016 (10:13 IST)
ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ നിഷേധിച്ച് ജിഷയുടെ സഹോദരി ദീപ. വളരെ മോശമായ കാര്യങ്ങളാണ് കുറിച്ചു ദിവസങ്ങളായി പ്രചരിക്കുന്നതെന്നും ഹിന്ദി സംസാരിക്കാനറിയാത്ത തനിക്ക് അന്യസംസ്ഥാനക്കാരനായ സുഹൃത്തുണ്ടെന്ന വാദം അടിസ്ഥാനരഹിതമാണെന്നും ദീപ വ്യക്തമാക്കി.
 
വീട് പണിക്കെത്തിയ രണ്ട് പേർ ജിഷയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പറഞ്ഞ ദീപ. ഇവർ മലയാളികളാണെന്നും, തന്റെ സുഹൃത്തുക്കളാരും ജിഷയെ പരിയപ്പെട്ടിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഇക്കാര്യങ്ങളെല്ലാം പൊലീസിനോടും വനിതാകമ്മീഷനോടും വ്യക്തമാക്കിയതാണ്. ജിഷ തന്റെ ചോരയാണ് അവളെ കൊലയ്ക്ക് കൊടുക്കാന്‍ തനിക്കാവില്ല. ഭര്‍ത്താവിന്റെ തുണയില്ലാത്തതിനാല്‍ ഒരു ദിവസം പോലും അവധിയെടുക്കാതെ ജോലി ചെയ്താണ് താന്‍ ജീവിക്കുന്നത്. ഇത്തരത്തിലുള്ള അപവാദപ്രചരണങ്ങള്‍ അവസാനിപ്പിക്കണം. തനിക്കും മകള്‍ക്കും ഇനിയും ഇവിടെ ജീവിക്കേണ്ടതാണ്. തങ്ങളുടെ കുടുംബത്തെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ദീപ ആരോപിച്ചു.
 
അതേ സമയം പതിനൊന്ന് ദിവസമായിട്ടും പ്രതികളെ കണ്ടെത്താൻ പൊലീസിനായില്ല. അന്വേഷണം മൂന്ന് പേരിലേക്ക് ചുരുങ്ങിയെന്ന് പൊലീസ് പറയുന്നത്. ജിഷയുടെ സഹോദരി ദീപയുടെ രണ്ട് സുഹൃത്തുക്കളും കസ്റ്റഡിയിലുള്ള ഒരാളും അന്വേഷണ പരിധിയിലാണ്. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article