വീട്ടമ്മ കുളിക്കുന്നത് കൊലയാളി ഒളിഞ്ഞ് നോക്കിയിട്ടില്ല, ജിഷ കളിയാക്കി ചിരിച്ചിട്ടുമില്ല; എതിർത്ത് സംസാരിക്കുന്ന ഒരു പെൺകുട്ടിയല്ല ജിഷയെന്ന് പ്രദേശവാസികൾ

Webdunia
വെള്ളി, 17 ജൂണ്‍ 2016 (12:46 IST)
ജിഷയുടെ കൊലയാളി അമീറുൽ ഇസ്ലാം കുളിക്കുന്നത് ഒളിഞ്ഞ് നോക്കിയെന്ന പൊലീസിന്റെ കഥ വിശ്വസിക്കുന്നില്ലെന്ന് പെരുമ്പാവൂരിലെ വീട്ടമ്മമാർ. പ്രതി കുളിക്കടവിൽ ഒളിഞ്ഞ് നോക്കിയെന്നും ഇത് കണ്ട ജിഷ കളിയാക്കി ചിരിച്ചെന്നുമായിരുന്നു പൊലീസ് പറഞ്ഞത്. എന്നാൽ ഇത് വിശ്വസിക്കുന്നില്ലെന്ന് പ്രദേശത്തെ സ്ത്രീകൾ ഒരു വാർത്താചാനലിനോട് വ്യക്തമാക്കി.
 
അത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടില്ല. ഞങ്ങളാരും അങ്ങനെ കേട്ടിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് അറിയുന്നത് തന്നെ എന്നും ഒളിഞ്ഞ് നോക്കാൻ പറ്റിയ സ്ഥലമല്ലെന്നും വീട്ടമ്മമാർ പറയുന്നു. ഒരാൾ കമന്റ് പറയാനും മാത്രം തിരിഞ്ഞ് നിന്ന് വർത്താനം പറയുകയോ കളിയാക്കുകയോ ചെയ്യുന്ന പെൺകുട്ടിയല്ല ജിഷ എന്നും പ്രദേശത്തെ വീട്ടമ്മ കൂട്ടിച്ചേർത്തു.
 
ജിഷ കളിയാക്കി ചിരിച്ചത് പ്രതിയെ പ്രകോപിപ്പിച്ചുവെന്നും ഇതിനെതുടർന്ന് ജിഷയുമായി വഴക്കുണ്ടാകുകയും പ്രകോപിതനായ അമീറുൽ മദ്യലഹരിയിൽ എത്തി ജിഷയെ കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ അത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്.
Next Article