പെമ്പിളൈ ഒരുമൈ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; മുഖ്യമന്ത്രിയുടെ പാക്കേജ് അംഗീകരിക്കും

Webdunia
തിങ്കള്‍, 5 ഒക്‌ടോബര്‍ 2015 (10:01 IST)
പെമ്പിളൈ ഒരുമൈ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. തോട്ടം തൊഴിലാളി പ്രശ്നത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുന്ന പാക്കേജുമായി സഹകരിക്കുമെന്ന് അവര്‍ വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിച്ചത്.
 
ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തിയുണ്ട്. മുഖ്യമന്ത്രിയില്‍ പൂര്‍ണ വിശ്വാസവുമുണ്ട്. പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തില്‍ തീര്‍പ്പുണ്ടായില്ലെങ്കില്‍ ഇടപെടാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഇന്ന് എല്ലാ പ്രശ്‌നവും തീരുമെന്നും അവര്‍ പറഞ്ഞു.
 
ഗോമതി അഗസ്റ്റിന്‍, ലിസി സണ്ണി, ജയലക്ഷ്മി, രാജേശ്വരി സമരത്തിന്റെ ആദ്യനാള്‍ മുതല്‍ ഇവരോടൊപ്പം ഉണ്ടായിരുന്ന മനോജ്, അന്തോണിരാജ് എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. തൊഴില്‍ മന്ത്രി ഷിബു ബേബി ജോണുമായും ഇവര്‍ കൂടിക്കാഴ്ച നടത്തി.
 
തൊഴില്‍ മന്ത്രിയുടെ അഭ്യര്‍ഥന പ്രകാരമാണ് ഇവര്‍ തിരുവനന്തപുരത്തെത്തിയത്.