പിസി ജോര്‍ജിനെ അയോഗ്യനാക്കും; തിങ്കളാഴ്ച സ്പീക്കര്‍ക്ക് കത്ത് നല്കും

Webdunia
വെള്ളി, 17 ജൂലൈ 2015 (15:13 IST)
സര്‍ക്കാര്‍ മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജിനെ അയോഗ്യനാക്കാന്‍ കേരള കോണ്‍ഗ്രസ് (എം) കത്തു നല്കും. തിങ്കളാഴ്ച സ്പീക്കര്‍ക്ക് ആയിരിക്കും ഇതു സംബന്ധിച്ച കത്ത് നല്കുക. തോമസ് ഉണ്ണിയാടന്‍ അധ്യക്ഷനായ മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് ഉന്നതാധികാരസമിതി അംഗീകരിക്കുകയായിരുന്നു.
 
പി സി ജോര്‍ജിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് തിങ്കളാഴ്ച സ്പീക്കര്‍ക്ക് കൈമാറും. ജോര്‍ജിനെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കാന്‍ ജോര്‍ജിനെതിരെ അന്വേഷണം നടത്തിയ പാര്‍ട്ടി ഉപസമിതി റിപ്പോര്‍ട്ട് ഉന്നതാധികാര സമിതി അംഗീകരിച്ചിരുന്നു.
 
ജോര്‍ജിനെ എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാക്കുവാന്‍ കേരളാ കോണ്‍ഗ്രസ്-എം ചെവ്വാഴ്‌ച തീരുമാനിച്ചിരുന്നു. പി സി ജോര്‍ജിന്റെ അച്ചടക്ക ലംഘനത്തെ കുറിച്ചു പഠിക്കുവാന്‍ പാര്‍ട്ടി നിയോഗിച്ച മൂന്നംഗ ഉപസമിതി നേരത്തെ തന്നെ ജോര്‍ജിനെ അയോഗ്യനാക്കണമെന്നു ആവശ്യപ്പെട്ടിരുന്നു.
 
ഉപസമിതിയുടെ റിപ്പോര്‍ട്ട് പാര്‍ട്ടി ഉന്നതാധികാര സമിതി അംഗീകരിക്കുകയായിരുന്നു. തോമസ് ഉണ്ണിയാടൻ ചെയർമാനായ ഉപസമിതിയില്‍ ജോയി എബ്രഹാം എം പി, ആന്റണി രാജു എന്നിവരാണ് മറ്റ് അംഗങ്ങൾ.