അയോഗ്യത മുന്‍കാല പ്രാബല്യത്തോടെ ജൂണ്‍ മൂന്നാം തിയതി മുതലാണെങ്കിലും അതിനു ശേഷം കൈപ്പറ്റിയ ആനുകൂല്യങ്ങള്‍ ഒന്നും തിരിച്ചുപിടിക്കില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. തീരുമാനം പ്രഖ്യാപിക്കുന്ന ദിവസം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അതേ ദിവസത്തിന്റെ തലേദിവസം രാജി സ്വീകരിക്കുന്നത് ശരിയല്ല. ഇക്കാരണത്താലാണ് രാജി സ്വീകരിക്കാത്തത്.