ബാര്‍ കോഴക്കേസ് ഒറ്റ രാത്രികൊണ്ട് അട്ടിമറിക്കപ്പെട്ടുവെന്ന് പിസി ജോര്‍ജ് എംഎല്‍എ. അമ്പിളിയുടെ നുണപരിശോധനാ ഫലം പുറത്തുവന്നതോടെ മാണി ഇടപെട്ടു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അന്വേഷണ ഉദ്യോഗസ്ഥരെ വിരട്ടി.റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം കൂടി വന്നതോടെ വിജിലന്‍സ് അന്വേഷണം ആവിയായി പോയി.
കേസില്‍ മാണി പരിശുദ്ധനാണെന്ന് റിപ്പോര്‍ട്ട് വരും പിസി പറഞ്ഞു. ജനങ്ങളുടെ മുന്പില് മാണി കള്ളനാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജൂലൈ മാസത്തിനകം വീട്ടിലിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.