കേരളാ കോണ്‍ഗ്രസ് വിടില്ല; മാണി വേണമെങ്കില്‍ പൊയ്ക്കോട്ടെ: ജോര്‍ജ്

Webdunia
ഞായര്‍, 5 ഏപ്രില്‍ 2015 (10:01 IST)
കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും ധനമന്ത്രിയുമായ കെഎം മാണിയും ചീഫ് വിപ്പ് പിസി ജോര്‍ജും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടി ജോര്‍ജ് വീണ്ടും രംഗത്ത്. താന്‍ കേരളാ കോണ്‍ഗ്രസ് (എം) ആണ്, പാര്‍ട്ടി വിടാന്‍ ഉദ്ദേശവുമില്ല. തന്നെ ഇഷ്ടമില്ലെങ്കില്‍ കെഎം മാണി കേരളാ കോണ്‍ഗ്രസ് വിട്ട് പൊയ്ക്കോട്ടെയെന്നും ജോര്‍ജ് പറഞ്ഞു.

ഭരണഘടനയില്ലാത്ത ഒരു കോണ്‍ഫെഡറേഷന്‍ ആയി തീര്‍ന്ന കേരളാ കോണ്‍ഗ്രസ് (എം) ഇപ്പോള്‍ ഒരു പാര്‍ട്ടിയല്ല. ഈ സാഹചര്യത്തില്‍ മാണിക്ക് തന്നെ പുറത്താക്കാന്‍ സാധിക്കില്ല. അയോഗ്യത കാണിച്ച് തന്നെ പേടിപ്പിക്കാന്‍ നോക്കേണ്ട, അവിശ്വാസം ഉണ്ടാകാതിരിക്കാന്‍ ഓപ്പണ്‍ വോട്ടിന് അഭ്യര്‍ത്ഥിക്കും. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തന്നെ വോട്ടുചെയ്യുമെന്നും ജോര്‍ജ് പറഞ്ഞു. സെക്യുലര്‍ പുരുജ്ജീവിപ്പിച്ച് യുഡിഎഫില്‍ തുടരുന്നകാര്യം ആലോചനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പിസി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കിക്കൊണ്ടുള്ള തീരുമാനം നാളെ ഉണ്ടാകും.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.