സരിതയുടെ കത്ത് പിടിച്ചെടുക്കണം: ജോര്‍ജ് ആഭ്യന്തര മന്ത്രിക്ക് കത്തയച്ചു
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ എഴുതിയ കത്ത് പിടിച്ചെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കു പിസി ജോര്‍ജ് കത്തയച്ചു. കേരളാ കോണ്‍ഗ്രസ് നേതാവും എപിയുമായ ജോസ് കെ മാണി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ സ്ത്രീകളെ വഴിവിട്ടുപയോഗിച്ചിട്ടുണ്ടെങ്കില്‍ അതുകൂടി അന്വേഷിക്കണമെന്നും ജോര്‍ജ് ആവശ്യപ്പെടുന്നുണ്ട്.
ജോസ് കെ മാണിയുടെ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിധിയില്‍ സരിതയുടെ കത്ത് ഉള്‍പ്പെടുത്തണം. കത്തില്‍ അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ ആവശ്യത്തില്‍ നടപടിയില്ലാത്തത് അംഗീകരിക്കാനാകില്ലെന്നും ജോര്‍ജ് പറഞ്ഞു.