മുഖ്യമന്ത്രിയുടെ മനസ്സ് എത്രമാത്രം ജനവിരുദ്ധമാകാം എന്നതിന് തെളിവാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ യാത്രയെന്ന് ജനപക്ഷം പാർട്ടി നേതാവ് പിസി ജോർജ്. 450 പോലീസുകാർ വളഞ്ഞുനിൽക്കുമ്പോൾ ഞാൻ ആരാണെന്ന് അറിയാമോ എന്നൊക്കെ ചോദിച്ച വലിയ കീച്ചാണ് കീച്ചുന്നത്. ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നിസാരമായ ആരോപണങ്ങൾ അഴിച്ചുവിടാൻ ശ്രമിക്കാതെ മാന്യതയുണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പിണറായി വിജയൻ ജുഡീഷ്യൽ അന്വേഷണത്തെ നേരിടണമെന്ന് പിസി ജോർജ് ആവശ്യപ്പെട്ടു.