പി‌ സി ജോർജിനെ ഏറ്റെടുത്ത് ബിജെപി, ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് കെ സുരേന്ദ്രൻ

ഞായര്‍, 1 മെയ് 2022 (12:13 IST)
വിദ്വേഷപ്രസംഗത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത പി‌സി ജോർജിന് പിന്തുണയുമായി ബിജെപി. പി‌സി ജോർ‌ജിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം അഭിപ്രായ സ്വാതന്ത്രത്തിന്റെ കടുത്ത ലംഘനമാണെന്ന് ബിജെപി സംസ്ഥാന അധ്യ‌ക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.
 
ഇസ്ലാമിക ഭീകരവാദത്തെ കുറിച്ച് സംസാരിക്കുന്നവരെ എല്ലാം നിശബ്ദരാക്കാനാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കേരളത്തിലെ ഇടതുപക്ഷം പൂർണ്ണമായും ഭീകരവാദത്തിന് കീഴടങ്ങിയെന്നും സുരേന്ദ്രൻ ട്വിറ്ററിൽ കുറിച്ചു.ഹൈന്ദവ-ക്രൈസ്തവ നേതാക്കളെ പോലീസ് വേട്ടയാടുകയാണെന്നും ജനങ്ങളെ അണിനിരത്തി ബിജെപി ഈ നീക്കം പ്രതിരോധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍