മതവിദ്വേഷ പ്രസംഗം: പി‌സി ജോർജിനെ കസ്റ്റഡിയിലെടു‌ത്തു, തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി

ഞായര്‍, 1 മെയ് 2022 (08:30 IST)
പോലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ ഈരാറ്റുപേട്ടയിലെ വീട്ടിൽനിന്ന് തിരുവനന്തപുരം ഫോർട്ടു പൊലീസാണ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്തേക്കാണ് ജോർജിനെ കൊണ്ടുപോയത്. ഫോർട്ട് സ്റ്റേഷനിലെത്തി അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.
 
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിലാണ് പി‌സി‌ ജോർജിന്റെ അറസ്റ്റുണ്ടായത്. കച്ചവടം ചെയ്യുന്ന മുസ്‌ലിംകൾ വന്ധ്യത വരുത്താനുള്ള മരുന്നുകൾ പാനീയങ്ങളിൽ കലർത്തുന്നുവെന്നും മുസ്ലീങ്ങൾ അവരുടെ ജനസംഖ്യ വർദ്ധിപ്പിച്ച് ഇതൊരു മുസ്ലീം രാജ്യമാക്കാൻ ശ്രമിക്കുന്നുവെന്നുമായിരുന്നു പി‌സി‌ ജോർജിന്റെ പരാമർശം.
 
പരാമർശത്തിനെതിരെ പി.സി.ജോർജിനെതിരെ നടപടി ആവശ്യപ്പെട്ടു ഡിവൈഎഫ്ഐ പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റി ഈരാറ്റുപേട്ട പൊലീസിലാണു പരാതി നൽകിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍