കശുമാങ്ങയില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കാനുള്ള അനുമതി പയ്യാവൂര്‍ സഹകരണ ബാങ്കിന് ലഭിച്ചു. ഗോവയുടെ മാതൃകയില്‍ അടുത്ത സീസണില്‍ പയ്യാവൂരില്‍ നിന്ന് കശുമാങ്ങ നീര് വാറ്റി ഫെനി ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കാനാണ് നീക്കം. കഴിഞ്ഞ ദിവസം എക്‌സൈസ് വകുപ്പ് ഇതുമായി ബന്ധപ്പെട്ട ചട്ടം പുറത്ത് ഇറക്കിയിട്ടുണ്ട്.