പാറ്റൂര്‍ ഭൂമി ഇടപാടില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒന്നാം പ്രതിയാക്കി കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വി എസിന്റെ ഹര്‍ജി.
വിജിലന്‍സിന്റെ നിലപാട് അറിയിക്കാന്‍ കോടതി അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കുകയാണ്.
മുഖ്യമന്ത്രിയെ കൂടാതെ, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ എന്നിവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും വി എസ് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിമാരും ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തികള്‍ക്ക് വിട്ടു നില്‍ക്കാന്‍ കൂട്ടു നിന്നുവെന്നും വി എസിന്റെ ഹര്‍ജിയില്‍ ആരോപണമുണ്ട്.