കഴിഞ്ഞദിവസം കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ വി എസിന്റെ അഭിഭാഷകന്‍ സമയം ചോദിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. അതേസമയം, ലോകായുക്തയില്‍ സമാനമായ കേസ് നിലനില്‍ക്കുന്നത് പ്രശ്നമാകില്ലേയെന്നും കോടതി ചോദിച്ചു.
പാറ്റൂര്‍ ഭൂമി ഇടപാടില്‍ വിജിലന്‍സിന്റെ നിലപാട് അറിയിക്കാന്‍ കോടതി അനുവദിച്ച സമയം ബുധനാഴ്ച അവസാനിച്ചിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ എന്നിവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും വി എസ് ആവശ്യപ്പെട്ടിരുന്നു.