പത്തനംതിട്ടയില്‍ കനത്തമഴ; കോന്നിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2023 (09:04 IST)
പത്തനംതിട്ടയില്‍ കനത്തമഴ. പല നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. മൂഴിയാര്‍, മണിയാര്‍ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. പലപ്രദേശങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടായി. ജില്ലയിലെ കിഴക്കന്‍ വനമേഖലയിലാണ് കനത്ത മഴ പെയ്യുന്നത്. കോന്നിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
 
മണ്ണിടിച്ചില്‍ സാധ്യതാ മേഖലകള്‍ കൂടുതല്‍ ഉള്ളതിനാലാണ് കോന്നിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. മലയോരപ്രദേശത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശമുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article