വാക്കുതര്‍ക്കം: പത്തനതിട്ടയില്‍ കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (08:18 IST)
വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ കത്തിക്കുത്തില്‍ പത്തനതിട്ടയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കുറുമ്പന്‍മൂഴി സ്വദേശി ജോളി ആണ് കൊല്ലപ്പെട്ടത്. 55വയസായിരുന്നു. ഞായറാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. കുറുമ്പന്‍മൂഴി സ്വദേശി സാബുവാണ് കൊലപാതകം നടത്തിയത്. സംഭവത്തില്‍ സമീപവാസിയായ ബാബുവിനും കുത്തേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ പാലയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. 
 
പ്രതിയായ സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article