അടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ പീഡന ശ്രമം; യുവാവ് അറസ്റ്റില്‍

Webdunia
ബുധന്‍, 4 മെയ് 2016 (11:50 IST)
പത്തനംതിട്ടയിലെ അടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ പീഡനശ്രമം. പതിമൂന്ന് വയസ്സുകാരിയെയാണ് വീട്ടില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് മയിലപ്ര സ്വദേശിയായ മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു. 
 
പെണ്‍കുട്ടി കുളിക്കുന്നതിനായി കുളിമുറിയില്‍ കയറിയ തക്കം നോക്കി ഒളിച്ചിരിക്കുകയായിരുന്ന മനോജ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി നിലവിളിച്ചു കൊണ്ട് പുറത്തേക്കിറങ്ങിയോടുകയായിരുന്നു.
 
പെണ്‍കുട്ടിയുടെ നിലവിളി ശബ്ദം കേട്ട് വീട്ടുകാര്‍ എത്തിയെങ്കിലും അപ്പോഴേക്കും മനോജ് ഓടി രക്ഷപ്പെട്ടിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരതിയെ തുടര്‍ന്ന് രാത്രി തന്നെ പൊലീസ് മനോജിന്റെ വീട്ടിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതി പെണ്‍കുട്ടിയുടെ അയല്‍വാസിയുടെ ബന്ധുവാണെന്നാണ് പുറത്തു വന്ന സൂചന.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article