പീഡന ശ്രമം: യുവാവിനു തടവ്

Webdunia
ശനി, 26 ഏപ്രില്‍ 2014 (18:19 IST)
യുവതിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവിന് പത്ത് വര്‍ഷം തടവ്. മാനഭംഗ ശ്രമത്തിനിടയില്‍ യുവതിക്കു മാരകമായി മുറിവേറ്റിരുന്നു.

തിരുവല്ല പരുമല കോട്ടമാലിക് കോളനിയില്‍ വില്ലുപറമ്പില്‍ താഴയില്‍ ജിജോ ജോസഫിനെയാണ് (33) പത്ത് വര്‍ഷത്തെ കഠിന തടവിനും 1,60,000 രൂപ പിഴയ്ക്കും വിധിച്ചത്.

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ നെഴ്സായിരുന്ന യുവതി നൈറ്റ് ഡ്യൂട്ടിക്ക് ശേഷം ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് വരുന്നവഴിയായിരുന്നു മാനഭംഗശ്രമം. 2011 ഏപ്രില്‍ 28നായിരുന്നു സംഭവം.