ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി കെ.എന്‍.സതീഷ് ചുമതലയേറ്റു. കഴിഞ്ഞ ദിവസം വൈകിട്ടാണ് അദ്ദേഹം ക്ഷേത്രത്തിലെത്തി ചുമതലയേറ്റത്.
നേരത്തേ ഇദ്ദേഹം ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായിരുന്നു. കഴിഞ്ഞ 24 നാണു സുപ്രീം കോടതി ഇദ്ദേഹത്തെ പുതിയ ചുമതല ഏല്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചത്. ഇതിനിടയില്‍ ഇദ്ദേഹം ആന്ധ്രാ പ്രദേശില്‍ തിരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് പോയിരുന്നു. ഇതാണു പുതിയ ലാവണത്തില്‍ എത്താന്‍ വൈകിയത്.
സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് നിലവിലുണ്ടായിരുന്ന സി.ഇ.ഒ, എ.ഒ എന്നിവരെ മാറ്റിയിട്ടാണ് പുതിയ നിയമനം. പുതിയ ഭരണ സമിതി അദ്ധ്യക്ഷയായി കെ.പി ഇന്ദിരയും അംഗങ്ങളായി ബിജു പ്രഭാകര്‍, എസ്.വിജയ കുമാര്‍, ക്ഷേത്രം തന്ത്രി, പെരിയ നമ്പി എന്നിവരും ചുമതലയേറ്റിരുന്നു.