ഇനി മുതല്‍ മണിക്കൂറുകള്‍ക്കകം പാസ്പോര്‍ട്ട് ലഭ്യമാക്കണമെങ്കില്‍ 5000 രൂപ അധികമായി നല്‍കിയാല്‍ മതി. പതിവ് ഫീസായ 1500 രൂപ കൂടാതെ 5000 രൂപ അധികമായി നല്‍കിയുള്ള എക്സ്പ്രസ് സംവിധാനം ആറുമാസത്തിനകം നടപ്പാക്കാനാണു തീരുമാനം.
ഇതിനൊപ്പം കൂടുതല്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളും ആരംഭിക്കാനാണു കേന്ദ്രസര്‍ക്കാര്‍ നീക്കം. നിലവിലെ സംവിധാനം അനുസരിച്ച് സാധാരണ നിലയില്‍ 20 ദിവസത്തിനകം പാസ്പോര്‍ട്ട് വിതരണം ചെയ്യുമെന്നാണു പറയുന്നത്. എന്നാല്‍ പലപ്പോഴും ഇത് നടക്കുന്നില്ല.
തത്കാല്‍ പാസ്പോര്‍ട്ടിനു മൂന്നു ദിവസമെടുക്കും. ഇതിനു 2000 രൂപ നല്‍കണം. എക്പ്രസ് പാസ്പോര്‍ട്ട് സംവിധാനം വരുന്നതോടെ രാവിലെ അപേക്ഷ നല്‍കിയാല്‍ വൈകുന്നേരത്തോടെ സ്പീഡ് പോസ്റ്റ് വഴി പാസ്പോര്‍ട്ട് അയയ്ക്കും. ഇതിനായി പൊലീസ് വെരിഫിക്കേഷന്‍ ഓണ്‍ലൈന്‍ വഴിയാക്കുന്ന നടപടികളും പുരോഗമിച്ചു വരികയാണ്.