കൈക്കുഞ്ഞിനെ ആവശ്യപ്പെട്ട് ആശുപത്രിയില്‍ ബഹളം, നഴ്‌സിനെ കയ്യേറ്റം ചെയ്‌തു; ഭര്‍ത്താവും സുഹൃത്തും അറസ്‌റ്റില്‍

Webdunia
ശനി, 24 ഓഗസ്റ്റ് 2019 (15:31 IST)
നവജാത ശിശുവിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിയിലെത്തി ബഹളം വെക്കുകയും നഴ്‌സിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌ത യുവാവും സുഹൃത്തും അറസ്‌റ്റില്‍.

മൂന്നാര്‍ ന്യൂകോളനി സ്വദേശിയായ നവീന്‍ കുമാര്‍, സുഹൃത്ത് സെല്‍വം എന്നിവരാണ് അറസ്‌റ്റിലായത്. അടിമാലി താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം.

പ്രസവം കഴിഞ്ഞ് കിടക്കുകയായിരുന്നും നവീന്റെ ഭാര്യ. ഇരുവരും മാസങ്ങളായി പിരിഞ്ഞു താമസിക്കുകയായിരുന്നു. മദ്യപിച്ച് ആശുപത്രി വാര്‍ഡിലെത്തിയ നവീന്‍ കുഞ്ഞിനെ കാണണമെന്ന് ആവശ്യപ്പെട്ടു.

ശബ്ദം ഉയര്‍ന്നതോടെ ഡ്യൂട്ടി നഴ്‌സ് ഇടപെട്ട് നവീനോടും സുഹൃത്തിനോടും വാര്‍ഡില്‍ നിന്നും പുറത്തു പോകാന്‍ ആവശ്യപ്പെട്ടു. ഇതോടെ ഇരുവരും നഴ്‌സിന് നേരെ തിരിഞ്ഞു. കയ്യേറ്റ ശ്രമം ഉണ്ടായതോടെ നഴ്‌സ് പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി ഇരുവരെയും പിടികൂടുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article