മാണിയ്ക്ക് കോഴ: സിറ്റിംഗ് ജഡ്ജി അന്വേഷിക്കണമെന്ന് പന്ന്യന്‍

ശനി, 1 നവം‌ബര്‍ 2014 (16:11 IST)
ബാര്‍ കോഴ വിവാദത്തെക്കുറിച്ച് സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ധനമന്ത്രി മാണി രാജിവച്ച് അന്വേഷണം നേരിടണം‍. 
 
കേരളാ കോണ്‍ഗ്രസിനെ ഇടതുമുന്നണിയില്‍ എടുക്കില്ല. ഇടതുപക്ഷ മുന്നണി മാണിയെ ചാക്കിടാന്‍ കാത്തിരിക്കുകയാണ്. അത് തടയാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് കോഴ വിവാദമെന്നും വരുത്തി തീര്‍ക്കുന്നത് അഴിമതിയില്‍ നിന്ന് രക്ഷപെടാനാണെങ്കില്‍ അത് നടക്കില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പാലക്കാട്ട് പറഞ്ഞു. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 
 

വെബ്ദുനിയ വായിക്കുക