ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്ന് പാമ്പാറ്റി നെഹ്റു കോളേജിനെതിരെ സമരം ചെയ്ത വിദ്യാർത്ഥികളോട് പ്രതികാരം തീർത്ത് മാനേജ്മെന്റ്. ജിഷ്ണുവിന്റെ മരണത്തെ തുടർന്ന് പ്രതിഷേധ പരിപാടികൾ നടത്താൻ മുന്നിട്ടിറങ്ങിയ നാല് വിദ്യാർത്ഥികളെയാണ് മാനേജ്മെന്റ് സസ്പെൻഡ് ചെയ്തത്.
ഇന്നു ക്ലാസില്‍ കയറാനെത്തിയ ഇവരോട് ക്ലാസില്‍ കയറരുതെന്ന് മാനെജ്‌മെന്റ് അറിയിച്ചു. കൂടാതെ ഇവരെ സസ്‌പെന്‍ഡ് ചെയ്തതായി കാണിച്ച് കോളെജ് മാനെജ്‌മെന്റ് നോട്ടീസ് പുറത്തിറക്കി. ഇവരുടെ വീട്ടുകാരെയും മാനെജ്മെന്‍റ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ സമരപരിപാടികള്‍ നടത്തുന്നതിനിടെയാണ് പുതിയ സംഭവം.
ജിഷ്ണുവിന്റെ അമ്മ നെഹ്‌റു ഗ്രൂപ്പിന്റെ ചെയര്‍മാന്റെ വീടിന് മുന്നില്‍ സമരം ആരംഭിക്കുമെന്നും പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സമരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരെയുളള മാനെജ്‌മെന്റിന്റെ പ്രതികാരം. അതേസമയം, മാനേജ്മെന്റിന്റേത് പ്രതികാര നടപടിയെന്ന് കാണിച്ച് സമരത്തിന് തയ്യാറെടുക്കുകയാണ് വിദ്യാർത്ഥികൾ.