പാലക്കാട് ഡിസിസി സെക്രട്ടറി പി ബാലഗോപാലിനെതിരെ കെപിസിസി നടപടിക്കൊരുങ്ങുന്നു. വിവാദ വ്യവസായി വി.എം.രാധാകൃഷ്ണനൊപ്പം ഗോവയില്‍ ഉല്ലാസ യാത്ര നടത്തിയതിനാണ് നടപടി. വിഷയത്തില്‍ ഏഴു ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് കെപിസിസി ബാലഗോപാലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബാലഗോപാലിനെതിരെ കെപിസിസിക്കു ലഭിച്ച പരാതിയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കി. വിവാദ വ്യക്തികളുമായി ബന്ധം പാടില്ലെന്ന പാര്‍ട്ടിയുടെ നിര്‍ദേശം ബാലഗോപാല്‍ ലംഘിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. ഇതേത്തുടര്‍ന്നാണ് കെപിസിസി നടപടിയ്ക്കൊരുങ്ങുന്നത്. നേരത്തെ പാലക്കാട് എം.പി. വീരേന്ദ്രകുമാറിന്‍റെ തോല്‍വി അന്വേഷിച്ച യുഡിഎഫ് ഉപസമിതിയുടെ റിപ്പോര്‍ട്ടിലും ബാലഗോപാലിനെതിരെ നടപടിയ്ക്ക് ശുപാര്‍ശ ചെയ്തിരുന്നു.