പാലാരിവട്ടം മേല്‍പ്പാലം അഴിമതി; മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തു
പാലാരിവട്ടം മേൽപ്പാലം സംബന്ധിച്ച് നടന്ന അഴിമതിയിൽ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തു. വിജിലൻസ് ഓഫീസിൽ വിളിച്ച് വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.
പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായിട്ടാണ് വിജിലന്‍സിന്റെ നടപടി. വിജിലന്‍സ് നേരത്തെ തന്നെ ചോദ്യം ചെയ്യണ്ടവരുടെ പട്ടിക തയ്യാറാക്കിയിരുന്നു.
പാലത്തിന്റെ നിർമാണ സമയത്ത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു ഇബ്രാഹിംകുഞ്ഞ്. പാലത്തിന്റെ നിർമാണവുമായി ബന്ധമുണ്ടായിരുന്ന ഉദ്യോഗസ്ഥരെ നേരത്തെ തന്നെ വിജിലൻസ് ചോദ്യം ചെയ്‌തിരുന്നു.
മേൽപ്പാലത്തിന്റെ നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്യണ്ട ആവശ്യമുണ്ടെന്ന് അന്വേഷണ സംഘം മൂവ്വാറ്റുപുഴ വിജിലൻസ് കോടതിയെ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്‌തത്.