പാലക്കാട് വാണിജ്യനികുതി ചെക്‌പോസ്റ്റുകളില്‍ വിജിലന്‍സ് റെയ്ഡ്; കൈക്കൂലിപ്പണം പിടിച്ചെടുത്തു; നാല് ഉദ്ധോഗസ്ഥര്‍ക്കെതിരെ നടപടി
പാലക്കാട് വേലന്താവളം, ഗോപാലപുരം വാണിജ്യ നികുതി ചെക്‌പോസ്റ്റുകളില്‍ വിജിലന്‍സ് റെയ്ഡ്. വേലന്താവളം ചെക്‌പോസ്റ്റില്‍ നിന്ന് 3,070 രൂപയും ഗോപാലപുരത്ത് നിന്നും 12,310 രൂപയും കൈക്കൂലി ഇനത്തില്‍ പിടിച്ചെടുത്തത്.
ഗോപാലപുരം ചെക്‌പോസ്റ്റിലെ വാണിജ്യ നികുതി ഇന്‍സ്‌പെക്ടര്‍മാരായ സുരേഷ്‌കുമാര്‍, രാജന്‍, ക്ലാര്‍ക്ക് സത്യരാജ്, ഷാജി പീറ്റര്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. വിജിലന്‍സ് ഡി വൈ എസ് പി സുകുമാരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.