പാലക്കാട് 24 മണിക്കൂറിനിടെ 2 കൊലപാതകങ്ങൾ, ആർഎസ്എസ് നേതാവിനെ കടയിൽ കയറി വെട്ടിക്കൊന്നു

Webdunia
ശനി, 16 ഏപ്രില്‍ 2022 (15:16 IST)
പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. ആർഎസ്എസ് മുൻ ശാരീരിക ശിക്ഷൺ പ്രമുഖനായിട്ടുള്ള ശ്രീനിവാസനെയാണ് വെട്ടിക്കൊന്നത്. പാലക്കാട് നഗരത്തിലെ മേലാമുറിയിലാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ ശ്രീനിവാസനെ കടയിൽ കയറിവെട്ടുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ട് മണിയോടെ മരിക്കുകയായിരുന്നു.
 
കഴിഞ്ഞ ദിവസം എസ്‌ഡി‌പിഐ പ്രവര്‍ത്തകന്‍ സുബൈറിനെ പാലക്കാട് എലപ്പുള്ളിയില്‍ വെട്ടികൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കൊലപാതകം. അതേ സമയം എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകവുമായി ഇതിന് ബന്ധമുണ്ടെന്ന് പറയാറായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
 
മൂന്ന് സ്കൂട്ടറുകളിലായി അഞ്ച് പേരടങ്ങിയ അക്രമിസംഘമാണ് ക്രൂരകൃത്യം നടത്തിയത്. എല്ലാവരുടെ കൈയിലും വാളുകളുണ്ടായിരുന്നു. അക്രമികള്‍ കടയിലേക്ക് കയറി തുരുതുരെ വെട്ടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. അക്രമം നടന്ന സ്ഥലത്ത് പോലീസ് പരിശോധന നടന്നുവരികയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article