എക്‌സൈസ് ഡിവിഷണല്‍ ഓഫീസില്‍ നിന്ന് കൈക്കൂലി പണം പിടിച്ച കേസില്‍ 14 ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 25 മെയ് 2022 (07:07 IST)
എക്‌സൈസ് ഡിവിഷണല്‍ ഓഫീസില്‍ നിന്ന് കൈക്കൂലി പണം പിടിച്ച കേസില്‍ 14 ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. വിജിലന്‍സ് പത്തുലക്ഷത്തിലധികം രൂപയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. മെയ് 16നാണ് സംഭവം നടന്നത്. പണം പങ്കുവയ്ക്കുന്നതിനിടെയാണ് പിടിവീഴുന്നത്. 
 
സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥരുടെ പേരുകള്‍- എംഎം നാസര്‍, എസ് സജീവ്, കെ അജയന്‍, ഇ രമേശ്, സെന്തില്‍കുമാര്‍, നൂറുദ്ദീന്‍, എഎസ് പ്രവീണ്‍കുമാര്‍, പി സന്തോഷ് കുമാര്‍, മന്‍സൂര്‍ അലി, വിനായകന്‍, ശശികുമാര്‍, പി ഷാജി, ശ്യാംജിത്ത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍