അധ്യാപകന്റെ തലയ്ക്ക് സോഡാക്കുപ്പി കൊണ്ട് അടിച്ച പൂര്‍വവിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു

സിആര്‍ രവിചന്ദ്രന്‍
ശനി, 12 മാര്‍ച്ച് 2022 (20:45 IST)
അധ്യാപകനെ ആക്രമിച്ച പൂര്‍വവിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു. അധ്യാപകന്റെ തലയ്ക്ക് സോഡാക്കുപ്പി കൊണ്ട് അടിച്ചാണ് ആക്രമിച്ചത്. പാലക്കാട് അലനല്ലൂര്‍ ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ അബ്ദുല്‍ മനാഫ് (46) നാണ് മര്‍ദ്ദനമേറ്റത്. ഇതേ സ്‌കൂളിലെ തന്നെ പൂര്‍വ്വ വിദ്യാര്‍ത്ഥി ആയ അലനല്ലൂര്‍ സ്വദേശി നിസാമുദീന്‍ (20) ആണ് ആക്രമിച്ചത്. ഇയാള്‍ ഈ സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരിക്കെ അധ്യാപകന്‍ അടിച്ചതുമായി ബന്ധപെട്ടുണ്ടായ വൈരാഗ്യമാണ് ഇയാളെ അക്രമത്തിലേക്ക് നയിച്ചത്. പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article