ഓറിയന്റേഷന്‍ പരിപാടിയില്‍ ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍, മദ്രാസ് ഐ ഐ ടി ഡയറക്ടര്‍ പ്രഫ. ഭാസ്കര്‍ രാമമൂര്‍ത്തി, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ കെഎം എബ്രഹാം എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ആദ്യവര്‍ഷം സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളിലായി 117 കുട്ടികളാണ് പ്രവേശനം നേടിയത്. ഓരോ വിഷയത്തിലും 30 പേര്‍ക്ക് വീതമാണ് പ്രവേശം. ആദ്യ ബാച്ചില്‍ ആറു പെണ്‍കുട്ടികളേയുള്ളു. വിദ്യാര്‍ഥികളില്‍ 12 പേര്‍ മലയാളികളാണ്.