ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച അന്‍പത്തിരണ്ടുകാരന്‍ പിടിയില്‍

Webdunia
വെള്ളി, 6 മെയ് 2016 (15:22 IST)
ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് 52 കാരനായ അയല്‍ക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. രാമപുരം വെള്ളിലാപ്പള്ളി ലക്ഷം വീട് കോളനിയില്‍  വെട്ടുകുന്നേല്‍ അപ്പുക്കുട്ടനെയാണ് രാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
 
പെണ്‍കുട്ടിയുടെ മാതാവ് രണ്ട് വര്‍ഷം മുമ്പ് വീടുവിട്ടുപോയിരുന്നു. പിതാവ് അസുഖമായി കിടപ്പിലുമാണ്. കുട്ടിയേയും മറ്റ് രണ്ട് സഹോദരങ്ങളെയും പിതാവ് അനാഥാലയത്തില്‍ ആക്കുകയായിരുന്നു. വിദ്യാലയം അവധിയില്‍ ആയതിനെ തുടര്‍ന്ന് വീട്ടിലെത്തിയപ്പോഴാണ് അപ്പുക്കുട്ടന്‍ കുട്ടിയെ പീഡിപ്പിച്ചത്. 
 
പെണ്‍കുട്ടിക്ക് അമിതമായ വയറുവേദന അനുഭവപ്പെട്ടപ്പോള്‍ അയല്‍ വീട്ടിലെ സ്ത്രീകള്‍ കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തായത്. തുടര്‍ന്നാണ് പ്രതിക്കെതിരെ പൊലീസില്‍ പരാതിപ്പെട്ടതും പ്രതി അറസ്റ്റിലായതും.
 
രാമപുരം പൊലീസ് സി.ഐ ഇമ്മാനുവല്‍ പോള്‍, എസ്.ഐ എം.എസ്.രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article