തെരഞ്ഞെടുപ്പ് 2020: പാലായില്‍ ജോസ് കെ മാണിയുടെ കരുത്തില്‍ എല്‍.ഡി.എഫിന് നേട്ടം

എ കെ ജെ അയ്യര്‍
ബുധന്‍, 16 ഡിസം‌ബര്‍ 2020 (10:33 IST)
പാലാ: കേരളാ കോണ്‍ഗ്രസ് നേതാവായ അന്തരിച്ച കെ.എം.മാണിയുടെ സ്വന്തം തട്ടകമായിരുന്ന പാലായിലെ പാലാ നഗരസഭയില്‍ മകന്‍ ജോസ് കെ.മാണിയുടെ കരുത്തില്‍ ഇത്തവണ എല്‍.ഡി.എഫ് നേട്ടമുണ്ടാക്കി. ഫലമറിഞ്ഞ 9 സീറ്റുകളില്‍ എട്ടെണ്ണവും ഇവര്‍ പിടിച്ചു.
 
ഇവിടത്തെ പ്രസ്റ്റീജ് പോരാട്ടമായ ജോസഫ് ജോസ് സ്ഥാനാര്‍ത്ഥികള്‍ നേരിട്ടുള്ള മത്സരത്തില്‍ ജോസഫ് ഗ്രൂപ്പിലെ കുര്യാക്കോസ് പടവന്‍ ജോസ് കെ.മാണിയുടെ സ്ഥാനാര്‍ഥിയായ ആന്റോ പടിഞ്ഞാറേക്കരയോട് 41 വോട്ടിനു പരാജയപ്പെട്ടു. ഇത് ജോസഫ് ഗ്രൂപ്പിന് വലിയ തിരിച്ചടിയായിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article