എന്നാല്‍ ഇത്തവണ നിലവിലെ കോവിഡ് വ്യാപന സാഹചര്യത്തിലാണ് ചെറിയ തോതില്‍ കിഴക്കേ നടയ്ക്കു മുന്നിലെ പത്മതീര്‍ത്ഥ കുളത്തില്‍ വച്ചതെങ്കിലും ആറാട്ട് നടത്താമെന്ന് തീരുമാനിച്ചത്. സെപ്തംബര്‍ പത്താം തീയതി വ്യാഴാഴ്ച തരണനെല്ലൂര്‍ താന്ത്രിമാരായ സതീശന്‍ നമ്പൂതിരിപ്പാട് കിഴക്കേനടയില്‍ സ്വര്‍ണ്ണ കൊടിമരത്തിലും സജി നമ്പൂതിരിപ്പാട് തിരുവമ്പാടിയിലും കൊടിയേറ്റി.
സെപ്തംബര്‍ പത്താം തീയതി കൊടിയേറിയ ഉത്സവം വെള്ളിയാഴ്ച പള്ളിവേട്ടയും തുടര്‍ന്ന് ശനിയാഴ്ച ആറാട്ടും കഴിഞ്ഞു സമാപിക്കും. പള്ളിവേട്ടയ്ക്ക് പഴയ കാലത്തെ പോലെ പത്മവിലാസം കൊട്ടാരത്തിനു മുന്നില്‍ ഇ വേട്ടക്കുളത്തിലേക്ക് എഴുന്നള്ളത് ഉണ്ടാവില്ല. ഇതിനു പകരം പടിഞ്ഞാറേ നടയില്‍ വേട്ടക്കുളം ഒരുക്കാനാണ് തീരുമാനം. ഇരുപതിന് രാവിലെ ആറാട്ട് കൈലാസവും ഉണ്ടായിരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചായിരിക്കും ചടങ്ങുകളില്‍ അത്യാവശ്യം വേണ്ട ബന്ധപ്പെട്ടവര്‍ പങ്കെടുക്കുക. ഭക്തര്‍ക്കുള്ള ദര്‍ശന സമയവും അതിനനുസരിച്ച് ക്രമീകരിച്ചിട്ടുണ്ട്.