വേഷം എത്ര മാറിയാലും കാലങ്ങള്‍ കടന്നു പോയാലും ടിപിയുടെ ചോരക്കറ പി മോഹനന്റെ കൈയില്‍ നിന്ന് മായില്ലെന്ന് ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമ. ആർഎംപി നേതാക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സിപിഎമ്മിലേക്ക് തിരിച്ചു വരാമെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു രമ.
ആര്‍എംപിയെ സ്വീകരിക്കാമെന്ന് നടത്തിയ പ്രസ്താവന കപട നാടകമാണ്. ടിപിയുടെ ചോരക്കറ കൈയില്‍ നിന്ന് മായാത്ത മോഹനന്‍ വേഷം എത്ര മാറിയാലും പഴയത് പോലെ തന്നെയാണെന്നും രമ പറഞ്ഞു. അതേസമയം മോഹനന്റെ ക്ഷണത്തെ പുച്ഛത്തോടെ തള്ളുന്നുവെന്നും. ടിപിയുടെ ചോര പുരണ്ടവരുമായി യാതൊരു ഐക്യത്തിനുമില്ലെന്നും. ജില്ലാ സെക്രട്ടറിയുടെ കസേര ഉറപ്പിക്കാനുളള മോഹനന്‍ നടത്തുന്നതെന്നും ആര്‍എംപി നേതാവ് കെ.എസ്. ഹരിഹരന്‍ പറഞ്ഞു. സിപിഎമ്മിനോടുളള ആര്‍എംപി നിലപാട് ചന്ദ്രശേഖരന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ വ്യക്തമാക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം, പാർട്ടി വിട്ടുപോയവരെല്ലാം തിരികെ വരണമെന്നും. സിപിഎമ്മിന് ആരോടും വ്യക്തിപരമായ വിദ്വേഷമില്ലെന്നും. തിരിച്ചുവന്നാല്‍ ആര്‍എംപി നേതാക്കള്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കുമെന്നും പി മോഹനൻ ഇന്ന് വ്യക്തമാക്കിയിരുന്നു. ഒഞ്ചിയം വിഭാഗീയതയില്‍ കാര്‍ക്കശ്യത്തോടെ ഇടപെട്ടിട്ടില്ലെന്നും അച്ചടക്ക നടപടികള്‍ സന്തോഷത്തോടെയല്ല സ്വീകരിച്ചതെന്നും ടിപി വധവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ആര്‍എംപി നേതാക്കള്‍ രംഗത്ത് വന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.