പി കെ ശശി എം എല്‍ എയ്ക്കെതിരായ യുവതിയുടെ പരാതി പൊലീസ് സേനയെ പിരിച്ചുവിട്ടശേഷം മന്ത്രി എ കെ ബാലന്‍ അന്വേഷിക്കട്ടെയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പരിഹാസം. മന്ത്രി ബാലനെയും പി കെ ശ്രീമതി എം പിയെയും ഈ പരാതിയുടെ അന്വേഷണച്ചുമതല ഏല്‍പ്പിച്ചെന്നാണ് സി പി എം സെക്രട്ടേറിയേറ്റ് പറയുന്നതെന്നും പിന്നെ പൊലീസ് സേനയുടെ ആവശ്യമെന്താണെന്നുമാണ് ചെന്നിത്തല ചോദിക്കുന്നത്.
പി കെ ശശി എം എല്‍ എയ്ക്കെതിരായ യുവതിയുടെ പരാതി സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗമായ ഒരു മന്ത്രി എങ്ങനെയാണ് അന്വേഷിക്കുന്നത്? സി പി എം നീതിനായ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. ഇത്തരം കേസുകളില്‍ പാര്‍ട്ടിയോ മന്ത്രിയോ അല്ല അന്വേഷണം നടത്തേണ്ടത്, പൊലീസാണ് - ചെന്നിത്തല വ്യക്തമാക്കി.