ഫേസ്ബുക്ക് പോസ്റ്റിനെ ന്യായീകരിച്ച് പി ജയരാജിന്റെ മകന്‍

ബുധന്‍, 3 സെപ്‌റ്റംബര്‍ 2014 (12:42 IST)
കണ്ണൂരില്‍ അര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് പോസ്റ്റിട്ടതിനെ ന്യായീകരിച്ച്  സിപി എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്റെ മകന്‍ ജയിന്‍ രാജ്.

താനൊരു മകനാണെന്നും തന്റെ കുട്ടിക്കാലം ചോരയില്‍ മുക്കിയവര്‍ തന്റെ അച്ഛനെ ശാരീരികമായി തളര്‍ത്തിയവര്‍  തെരുവില്‍ കിടപ്പുണ്ട് എന്നു കേട്ടാല്‍. തന്നിലെ മകന്‍ സന്തോഷിക്കുക തന്നെ ചെയ്യുമെന്നാണ് ജയിന്‍ രാജ് ഫേസ്ബുക്കില്‍ പറഞ്ഞിരിക്കുന്നത്.


കൊല്ലപ്പെട്ട മനോജ്‌ കുമാര്‍ 1999 ഓഗസ്‌റ്റിലെ തിരുവോണ നാളില്‍ ജയരാജനെ കതിരൂരിലെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ അഞ്ചാം പ്രതിയാണ്‌.നേരത്തെ ആര്‍.എസ്.എസ് പ്രാന്ത പ്രചാരക് മനോജ് കൊലചെയ്യപ്പെട്ടതിനെ സന്തോഷകരമായ വാര്‍ത്തയാണെന്ന് ജയിന്‍ രാജ് ഫേസ്ബുക്കില്‍ പരാമര്‍ശിച്ചിരുന്നു.എന്നാല്‍ സംഭവം വിവാദമായതിനെത്തുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ചിരുന്നു.

ജയരാജന്റെ മകന്‍ ജയിന്‍ രാജിന്റെ  ഫേസ്‍ബുക്കിലെ പരാമര്‍ശം കൊലപാതക്കേസിന്റെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നും  സംഭവത്തെ വളരെ ഗൗരവത്തോടെയാണു കാണുന്നതെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു.ഫേസ്‍ബുക്ക് പരാമര്‍ശത്തിനെതിരേ രേഖാമൂലം പരാതി ലഭിച്ചാല്‍ പ്രത്യേകം കേസെടുക്കാനും നീക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.






മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


വെബ്ദുനിയ വായിക്കുക