പ്രതിപക്ഷ എംഎല്‍എമാര്‍ നിരാഹാരസമരം നിര്‍ത്തി; തീരുമാനം യു ഡി എഫ് യോഗത്തില്‍

Webdunia
ബുധന്‍, 5 ഒക്‌ടോബര്‍ 2016 (12:21 IST)
സ്വാശ്രയവിഷയത്തില്‍ നിയമസഭയ്ക്ക് മുമ്പില്‍ പ്രതിപക്ഷ എം എല്‍ എമാര്‍ നടത്തിവരുന്ന നിരാഹാരസമരം നിര്‍ത്തി. ഇന്നു ചേര്‍ന്ന യു ഡി എഫ് യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പതിനേഴാം തിയതി വരെ നിയമസഭ സമ്മേളിക്കാത്ത സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കാന്‍ യു ഡി എഫ് തീരുമാനിച്ചത്.
 
നിയമസഭ ഇല്ലാത്ത സാഹചര്യത്തില്‍ സഭയ്ക്ക് മുന്നില്‍ സമരം നടത്തുന്നതില്‍ പ്രസക്തി ഇല്ലെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. അതുകൊണ്ടു തന്നെ സമരം മറ്റേതെങ്കിലും രീതിയില്‍ ശക്തമാക്കാനാണ് പ്രതിപക്ഷം ഉദ്ദേശിക്കുന്നത്.
 
അതേസമയം, സമരം തുടരാന്‍ തങ്ങള്‍ തയ്യാറാണെന്ന് ഇപ്പോള്‍ സമരമുഖത്തുള്ള എം എല്‍ എമാരായ വി ടി ബല്‍റാമും റോജി ജോണും വ്യക്തമാക്കിയിരുന്നു. എന്നാല്‍, സമരം അവസാനിപ്പിക്കാന്‍ യു ഡി എഫ് തീരുമാനിക്കുകയായിരുന്നു.
Next Article