ഓപ്പറേഷന്‍ സുരക്ഷ: 756 പേര്‍ പിടിയില്‍

Webdunia
ബുധന്‍, 11 മാര്‍ച്ച് 2015 (20:12 IST)
ഗുണ്ടാ മാഫിയ സംഘങ്ങള്‍ക്കെതിരായുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ കഴിഞ്ഞ ദിവസം നടത്തിയ വിവിധ റെയ്ഡുകളില്‍ 756 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റേഞ്ചില്‍ 237 പേരും കൊച്ചി റേഞ്ചില്‍ 165 പേരും തൃശൂര്‍ റേഞ്ചില്‍ 153 പേരുമാണു പിടിയിലായത്.
 
ഇതോടെ ഈ വര്‍ഷം ഫെബ്രുവരി 24 മുതല്‍ ആരംഭിച്ച ഓപ്പറേഷന്‍ സുരക്ഷയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ 13371 പേര്‍ അറസ്റ്റിലായി. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എതിരെയുള്ള നടപടി വരും ദിനങ്ങളില്‍ കൂടുതല്‍ കര്‍ശനം ആക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.