രോഗികളുടെ സ്വകാര്യത: ഓപ്പറേഷന്‍ സ്‌ക്രീനിനെതിരെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ കോടതിയെ സമീപിക്കും

ശ്രീനു എസ്

വ്യാഴം, 21 ജനുവരി 2021 (11:51 IST)
ഓപ്പറേഷന്‍ സ്‌ക്രീനിനെതിരെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ കോടതിയെ സമീപിക്കും. ഓപ്പറേഷന്‍ സ്‌ക്രീന്‍ രോഗികളുടെ സ്വകാര്യതയെ ഹനിക്കുമെന്ന് ആശുപത്രിക്കുള്ള ഉത്തരവാദിത്വം ആംബുലന്‍സുകള്‍ക്കുമുണ്ടെന്നും ഡ്രൈവര്‍മാര്‍ പറഞ്ഞു. എല്ലാ ആംബുലന്‍സുകളോടും കൂള്‍ ഫിലിമുകളും കര്‍ട്ടനുകളും മാറ്റാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇത് ലംഘിക്കപ്പെട്ടാല്‍ പിഴ ഈടാക്കുകയോ ലൈസന്‍സ് റദ്ദാക്കുകയോ ചെയ്യുമെന്ന് മോട്ടോര്‍ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
 
പൊള്ളലേറ്റവര്‍, ആംബലന്‍സിലെ പ്രസവം, വസ്ത്രം വലിച്ചെറിയുന്ന മാനസിക രോഗികള്‍, ഇസിജി എടുക്കുന്നതിനാല്‍ മാറിടം വെളിവാക്കേണ്ടിവരുന്ന സാഹചര്യങ്ങള്‍ എന്നിവ ആംബുലന്‍സുകളില്‍ സ്ഥിരമായി ഉണ്ടാകാറുണ്ടെന്നും ഇതുസംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ഇതുവരെ പ്രതികരണം ഉണ്ടായില്ലെന്നും ഡ്രൈവര്‍മാര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍