‘ഓപറേഷന്‍ കുബേര’: മലപ്പുറത്ത് 142 പേര്‍ക്കെതിരെ നടപടി

Webdunia
ബുധന്‍, 6 ഓഗസ്റ്റ് 2014 (18:45 IST)
അധികൃത പണമിടപാടുകാരെ നിയന്ത്രിക്കുന്നതിനു രൂപം നല്‍കിയ ‘ഓപറേഷന്‍ കുബേര’യുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇതുവരെ 142 കേസുകള്‍ രജിസ്റര്‍ ചെയ്തു.

ഇതോടനുബന്ധിച്ച് 80 പേരെ അറസ്റ് ചെയ്തിട്ടുണ്ട്. പെരിന്തല്‍മണ്ണ സബ് ഡിവിഷനില്‍ 54 ഉം മലപ്പുറം സബ് ഡിവിഷനില്‍ല്‍ 47 ഉം തിരൂര്‍ സബ് ഡിവിഷനില്‍ 41 ഉം കേസുകളാണ് രജിസ്റര്‍ ചെയ്തത്.

പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട സ്റേഷിലേക്ക് റിപ്പോര്‍ട്ട് നല്‍കി പരിശോധ നടത്തിയാണ് കേസ് രജിസ്റര്‍ ചെയ്യുന്നത്. 502 റെയ്ഡുകള്‍ ഇതുവരെ നടത്തിയെന്ന് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസ് അറിയിച്ചു