ബ്ലേഡ് മാഫിയയ്ക്കെതിരെ നടക്കുന്ന ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി അന്വേഷണ സംഘം കൊല്ലം ഡിസിസി അംഗത്തിന്റെ വീട്ടില്‍ റെയ്‌ഡ് നടത്തി. കൊല്ലം ഡിസിസി അംഗമായ ശശീന്ദ്ര ബാബുവിന്റെ വീട്ടിലാണ് ഓപ്പറേഷന്‍ കുബേര സംഘം റെയ്‌ഡ് നടത്തിയത്.
പരിശോധനയില്‍ നിരവധി ആര്‍ സി ബുക്കുകളും ചെക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. സംസ്‌ഥാനത്തെ വിവിധ ജില്ലകളില്‍ ഓപ്പറേഷന്‍ കുബേര സംഘം നടത്തുന്ന പരിശോധനയില്‍ വിലപ്പെട്ട നിരവധി രേഖകള്‍ പിടിച്ചെടുക്കാനായിട്ടുണ്ട്. പരിശോധന വരും ദിവസങ്ങളിലും തുടരും.