ഗുണ്ടാ മാഫിയാ സംഘങ്ങള്‍ക്ക് എതിരെയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 178 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റേഞ്ചില്‍ 54 പേരും കൊച്ചി റേഞ്ചില്‍ 13 പേരും തൃശൂര്‍ റേഞ്ചില്‍ 37 പേരും കണ്ണൂര്‍ റേഞ്ചില്‍ 74 പേരുമാണ് അറസ്റ്റിലായത്.
ജില്ല തിരിച്ചുള്ള കണക്കുകള്‍ പ്രകാരം തിരുവനന്തപുരം സിറ്റിയില്‍ ഒരാളും റൂറലില്‍ 47 പേരും കൊല്ലം സിറ്റിയില്‍ ഒരാളും റൂറലില്‍ നാലുപേരും പത്തനംതിട്ടയില്‍ ഒരാളും ഇടുക്കിയില്‍ 2 പേരും കൊച്ചി സിറ്റിയില്‍ 2 പേരും റൂറലില്‍ 9 പേരും അറസ്റ്റിലായി.
ഇതിനൊപ്പം തൃശൂര്‍ സിറ്റിയില്‍ 7 പേരും റൂറലില്‍ 3 പേരും മലപ്പുറത്ത് 27 പേരും കോഴിക്കോട് സിറ്റിയില്‍ 4 പേരും റൂറലില്‍ ഒരാളും വയനാട്ട് 18 പേരും കണ്ണൂരില്‍ 47 പേരും കാസര്‍കോട്ട് 4 പേരും അറസ്റ്റിലായി. വരും ദിവസങ്ങളിലും ഇത്തരം നടപടികള്‍ ഉണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.