ഓപ്പറേഷന്‍ കുബേര റെയ്ഡില്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 9 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അമിത പലിശയ്ക്ക് നിയമ വിരുദ്ധമായി പണം കൊടുത്ത് നിയമ ലംഘനം നടത്തിയതുമായി ബന്ധപ്പെട്ടാണ് ഇവരെ പിടികൂടിയത്. ആകെ 184 കേന്ദ്രങ്ങളിലാണ് റെയ്‍ഡ് നടന്നത്.
നിരവധി രേഖകളും രണ്ടര ലക്ഷം രൂപയും പിടിച്ചെടുത്തു. ഇതിനൊപ്പം ആലക്കാട് ജില്ലയില്‍ നിന്ന് രണ്ട് മോട്ടോര്‍ ബൈക്കുകളും പിടികൂടി. അമിത പലിശക്കാരെക്കുറിച്ചും അനധികൃത പണമിടപാടു സ്ഥാപനങ്ങളെ കുറിച്ചും പൊലീസ് നടത്തുന്ന അന്വേഷണത്തിന്‍റെയും പൊതുജനത്തില്‍ നിന്ന് ലഭിക്കുന്ന വിവരത്തിന്‍റെയും അടിസ്ഥാനത്തിലുള്ള കര്‍ശന പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും ഡിജിപി പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന റെയ്‍ഡോടു കൂടി ഓപ്പറേഷന്‍ കുബേര വഴി സംസ്ഥാനത്തൊട്ടാകെ 6274 റെയ്ഡുകളാണു നടത്തിയത്. ഇതിനോട് അനുബന്ധിച്ച് 887 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 525 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്