കരിഓയില്‍ കേസ്: സര്‍ക്കാര്‍ അധികാ‍രമുള്ളത് ചെയ്തു: ഉമ്മന്‍ചാണ്ടി

തിങ്കള്‍, 12 ജനുവരി 2015 (17:09 IST)
കേസ് പിന്‍വലിക്കാനുള്ള തീരുമാനം ന്യായീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാ‍ണ്ടി. സര്‍ക്കാരിന് അധികാരമുള്ളത് ചെയ്തുവെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഹയര്‍ സെക്കണ്ടറി ഡയറക്‌ടര്‍ ആയിരുന്ന കേശവേന്ദ്രകുമാറിനു മേല്‍ കെ എസ് യു പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കാന്‍ നീക്കാനുള്ള നീ‍ക്കം വിവാദത്തിനിടയാക്കിയിരുന്നു.

കേസ് പിന്‍വലിക്കാനുള്ള തീരുമാനം തന്നെ അറിയിച്ചിരുന്നില്ലെന്ന് കേശവേന്ദ്രകുമാര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രിയോട് സംസാരിച്ചെന്നും മുഖ്യമന്ത്രിയോട് ഇക്കാര്യം സംസാരിക്കാമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ തീരുമാനത്തില്‍ ഐഎഎസ് അസോസിയേഷന്‍ പ്രതിഷേധം അറിയിച്ചു. ഇതിനിടെ കേസ് പിന്‍വലിക്കാനുള്ള തീരുമാനം തെറ്റാണെന്നും കേസ് പിന്‍വലിക്കാന്‍ കെ എസ് യു ആവശ്യപ്പെട്ടിട്ടില്ലെന്നും കെ എസ് യു സംസ്ഥാനനേതൃത്വം വ്യക്തമാക്കി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക