മദ്യരാജാവിന് ഉമ്മന്‍ചാണ്ടിയുടെ സമ്മാനം; യുബി ഗ്രൂപ്പിന് ലക്ഷങ്ങള്‍ വിലയുള്ള ഭൂമി സര്‍ക്കാര്‍ ചുളുവിലയ്‌ക്ക് പതിച്ചു നല്‍കി, നല്‍കിയത് 20ഏക്കര്‍ ഭൂമി

Webdunia
ബുധന്‍, 20 ഏപ്രില്‍ 2016 (11:33 IST)
9000 കോടി രൂപയുടെ വായ്പ തിരിച്ചടയ്‌ക്കാതെ രാജ്യം വിട്ട മദ്യരാജാവ് വിജയ് മല്യയയുടെ യുബി ഗ്രൂപ്പിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പാലക്കാട് പുതുശേരിയില്‍ തുച്ഛമായ വിലയ്‌ക്ക് അനധികൃതമായി ഭൂമി നല്‍കിയതായി റിപ്പോര്‍ട്ട്.

സെന്റിന് മൂന്നുലക്ഷം രൂപ വിലയുള്ള ഭൂമി എഴുപതിനായിരം രൂപയ്‌ക്ക് ചട്ടങ്ങള്‍ ലംഘിച്ച് പതിച്ച് നല്‍കുകയായിരുന്നു.  പുതുശേരി വെസ്‌റ്റ് വില്ലേജില്‍ റീസര്‍വേ 37 പ്രകാരമുള്ള ഇരുപത് ഏക്കറാണ് പതിച്ചു നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ തനിക്ക് പങ്കില്ലെന്നും ഭൂമി പതിച്ചു നല്‍കിയത് തന്റെ അവിവോടെയല്ലെന്നും കളക്‍ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പല തരത്തിലുള്ള ബോട്ട്‌ലിങ് പ്ലാന്റുകള്‍ പുതുശേരിയില്‍ യുബി ഗ്രൂപ്പിന്റേതായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഈ ഭൂമി എന്ത് ആവശ്യത്തിനാണു നല്‍കിയിരിക്കുന്നത് എന്ന് ഇതു സംബന്ധിച്ചു ലഭിച്ച വിവരാവകാശ രേഖയില്‍ വ്യക്തമല്ല.